ത്രിപുരയില്‍ നാടകീയ നീക്കങ്ങള്‍; മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും
March 5 | 02:12 PM
അഗർത്തല: ത്രിപുരയില്‍ മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം മണിക് സാഹക്ക് അനുകൂലമാണെന്നാണ് സൂചന. ത്രിപുര ബിജെപിയില്‍ നേതാക്കള്‍ക്ക് കുറവില്ലെന്നും മുഖ്യമന്ത്രിയെ നിയമസഭകക്ഷി യോഗത്തില്‍ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീബ് ഭട്ടാചാര്‍ജി പറഞ്ഞു. തെരെഞ്ഞെടുപ്പിന് ശേഷമുള്ള സംഘര്‍ഷ സാഹചര്യം മുഖ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു വിലയിരുത്തി. സംസ്ഥാനത്തെ എംഎല്‍എമാരില്‍ ഒരു വിഭാഗത്തിനു കേന്ദ്രമന്ത്രി പ്രതിമ ഭൗമികിനെ മുഖ്യമന്ത്രി ആക്കുന്നതിനോടാണ് താത്പര്യം. മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പിന്തുണയും ഈ വിഭാഗത്തിനുണ്ട്. എന്നാല്‍ സംസ്ഥാന പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളടക്കം പരിഗണിച്ച പാര്‍ട്ടി കേന്ദ്രനേതൃത്വം മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് തീരുമാനിച്ചതായാണ് വിവരം.
ഹിമന്ത ബിശ്വ ശര്‍മയുടെ നിലപാടും മണിക് സാഹക്ക് അനുകൂലമെന്നാണ് സൂചന.മണിക് സാഹയെ പിന്തുണക്കുന്ന നേതാക്കള്‍ ഹിമന്തയുമായി ആശയവിനിമയം നടത്തിയിരുന്നു.