വിമാനയാത്രയിൽ മാസ്ക് ഇനി നിർബന്ധമല്ല; കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ്
November 16 | 09:01 PM
ന്യൂഡൽഹി: കൊവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കേണ്ടത് നിർബന്ധമായിരുന്നു. സ്ഥിതി മാറിയതോടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മാസ്ക് നിർബന്ധമല്ലാതാക്കിയിട്ടുണ്ട്. എന്നാൽ വിമാനയാത്രക്കാർക്ക് മാത്രം ഇത്രയും നാളും മാസ്ക് നിർബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ അക്കാര്യത്തിലും മഇളവ് വന്നിരിക്കുന്നു. ഇനി മുതൽ വിമാനയാത്രക്ക് മാസ്ക് നിർബന്ധമായിരിക്കില്ല. കേന്ദ്ര സർക്കാരാണ് വിമാനയാത്രയിലെ പുതിയ തീരുമാനം കൈകൊണ്ടത്. മാസ്ക് ധരിക്കണോ വേണ്ടയോ എന്ന കാര്യം ഇനി മുതൽ യാത്രക്കാർക്ക് തീരുമാനിക്കാം. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ആഭ്യന്തര, അന്താരാഷ്ട്ര യാത്രികര്‍ക്ക് ഇനി മാസ്ക് ധരിക്കാതെ യാത്ര ചെയ്യാം.
എങ്കിലും മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. വിമാനക്കമ്പനികൾക്കാണ് ഇതുസംബന്ധിച്ച അറിയിപ്പു നൽകിയിരിക്കുന്നത്.