വെയ്ൽസിനെ മൂന്ന് ഗോളിന് തകർത്ത് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ
November 30 | 08:34 AM
ദോഹ: ലോകകപ്പിൽ ബി ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ കടന്നു. വെയ്ൽസിനെ മൂന്ന് ഗോളിന് തകർത്താണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലെത്തിയത്. അവസാനഘട്ടത്തില്‍ സമനില നേടിയാല്‍ പോലും പ്രീ ക്വാര്‍ട്ടറിലെത്താന്‍ കഴിയുമായിരുന്ന ഇറാനെ ഗോളടിക്കാതെ തടഞ്ഞുനിര്‍ത്തിയാണ് അമേരിക്ക അടുത്ത റൗണ്ടിലേക്ക് കടന്നത്. ഏകപക്ഷീയമായ ഒരുഗോളിനാണ് അമേരിക്കയുടെ വിജയം.
ആദ്യപകുതിയിലെ വെയ്ല്‍സിന്റെ പ്രതിരോധത്തെ രണ്ടാം പകുതിയിൽ മറികടന്നാണ് ഇംഗ്ലീഷുകാര്‍ വിജയം സ്വന്തമാക്കിയത്. മാര്‍ക്കസ് റാഷ്ഫോര്‍ഡ് രണ്ട് തവണയും ഫില്‍ ഫോഡന് ഒരു തവണയും വല കുലുക്കിയപ്പോള്‍ സ്കോര്‍ 3-0. 50ാം മിനിറ്റിൽ റാഷ്ഫോർഡ് എടുത്ത ഗോളിക്ക് ഒരവസരവും നല്‍കാതെ പോസ്റ്റിന്റെ വലത് മൂലയിലേക്ക് പറന്നിറങ്ങി. ഗോളാഘോഷം അവസാനിക്കുന്നതിന് മുന്‍പ് 51ാം മിനിറ്റില്‍ ഫില്‍ ഫോഡന്റ് വക അനായാസ ഗോള്‍. രണ്ടാം ഗോളിന് വഴിയൊരുക്കിയത് നായകന് ഹാരി കെയ്ന്‍.
ജയത്തോടെ ഗ്രൂപ്പ് ബി ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലെത്തുന്ന ഇംഗ്ലണ്ടിന് നേരിടാനുള്ളത് ആഫ്രിക്കന്‍ ചാംപ്യന്മാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമായ സെനഗലിനെയാണ്.