മാടായി ഹയർസെക്കണ്ടറി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
November 29 | 12:38 AM
കണ്ണൂർ: മാടായി ഗവ. ബോയ്്സ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ കിഫ്ബി ഫണ്ടായ ഒരുകോടി രൂപ ഉപയോഗിച്ച് നിർമിച്ച കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നാടിന് സമർപ്പിച്ചു. ഇരു നില കെട്ടിടത്തിൽ ആറ് ക്ലാസ് മുറികൾ, വിശ്രമമുറി, ശുചമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. കിലയാണ് പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവഹണവും നടത്തിയത്.
എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ യു വി രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, ജില്ലാപഞ്ചായത്തംഗങ്ങളായ സി പി ഷിജു, എസ് കെ ആബിദ, ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി പി മുഹമ്മദ് റഫീഖ്, മാടായി പഞ്ചായത്തംഗം ടി പുഷ്പ, ഡി ഡി ഇ വി എ ശശീന്ദ്ര വ്യാസ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ ഓർഡിനേറ്റർ പി വി പ്രദീപൻ, എസ് എസ് കെ ജില്ലാ കോ ഓർഡിനേറ്റർ ഇ സി വിനോദ്, മാടായി എ ഇ ഒ എം വി വിനോദ് കുമാർ, തളിപ്പറമ്പ് ഡി ഇ ഒ എ എം രാജമ്മ, സംഘാടക സമിതി ചെയർമാൻ പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്, പ്രിൻസിപ്പൽ ഡോ.പി ഷീജ,
പി ടി എ പ്രസിഡണ്ട് കെ പി മനോജ് എന്നിവർ സംസാരിച്ചു.