കെ.സുധാകരന്റെ വിവാദ പ്രസ്താവനകൾ ഇന്ന് ചേരുന്ന മുസ്ലീംലീഗ് യോഗത്തിൽ ചർച്ചയാകും
November 16 | 11:40 AM
മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനകൾ മുസ്ലീം ലീഗ് ഉന്നതാധികാരി സമിതി,ഭാരവാഹി യോഗങ്ങളിൽ ഇന്ന് ചർച്ചയാകും. പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ വിലയിരുത്തലാണ് അജണ്ടയെങ്കിലും സുധാകരന്റെ പരാമർശങ്ങളാണ് പ്രധാന ചർച്ചാ വിഷയം. സുധാകരന്റെ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ രംഗത്തെത്തിയതിന്റെ പിന്നാലെയാണ് നേതൃയോഗം ചേരുന്നത്.