സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിഭാഷ മത്സരം സംഘടിപ്പിച്ചു
November 4 | 05:09 AM
കണ്ണൂര്‍: മലയാള ദിനാഘോഷം, ഭരണാഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിഭാഷ മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി സി സുരേഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്, അസി. എഡിറ്റര്‍ പി പി വിനീഷ് എന്നിവര്‍ സംസാരിച്ചു.