കണ്ണൂരിൽ കുട്ടിയെ ആക്രമിച്ച സംഭവത്തിൽ പോലീസിനെ വിമർശിച്ച് വി.ഡി. സതീശന്
November 4 | 10:02 AM
തിരുവനന്തപുരം: കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ യുവാവ് ചവിട്ടിതെറിപ്പിച്ച സംഭവത്തില്‍ പോലീസിനു ഗുരുതര വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസിനു വകതിരിവുണ്ടായതെന്ന് സതീശന് ഫേസ്ബുക്കില്‍ കുറിച്ചു.
സംഭവം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് തലശേരി പോലീസ് അനങ്ങിയത്. മുഖ്യമന്ത്രിക്ക് ഇതും ഒരു ഒറ്റപ്പെട്ട സംഭവമായിരിക്കുമെന്നും സതീശന് പറഞ്ഞു.
കേരളത്തില്‍ പോലീസിന്റെ സംരക്ഷണം ഇരയ്ക്കാണോ അതോ വേട്ടക്കാര്‍ക്കാണോ എന്നും സതീശന് ചോദിച്ചു.