മത്സ്യ സമ്പദ് യോജന പദ്ധതി അപേക്ഷ ക്ഷണിച്ചു; പി ആർ ഡി വാർത്തകൾ
November 30 | 05:54 AM
മത്സ്യ സമ്പദ് യോജന പദ്ധതി അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി, റീ-സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കൂത്തുപറമ്പ് എന്നീ ക്ലസ്റ്ററിലെ അപേക്ഷകൾ കണ്ണൂർ മത്സ്യഭവൻ ഓഫീസിലും, തലശ്ശേരി, ഇരിട്ടി ക്ലസ്റ്ററിലെ അപേക്ഷകൾ തലശ്ശേരി മത്സ്യഭവൻ ഓഫീസിലും, അഴീക്കോട് ക്ലസ്റ്ററിലെ അപേക്ഷകൾ അഴീക്കോട് മത്സ്യഭവൻ ഓഫീസിലും, തളിപ്പറമ്പ്, മാടായി ക്ലസ്റ്ററിലെ അപേക്ഷകൾ മാടായി മത്സ്യഭവൻ ഓഫീസിലുമാണ് സമർപ്പിക്കേണ്ടത്. അവസാന തീയതി ഡിസംബർ എട്ട്. ഫോൺ: 0497 2732340.
മത്സ്യ സമ്പദ് യോജന പദ്ധതി: അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി, റീ-സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കൂത്തുപറമ്പ് എന്നീ ക്ലസ്റ്ററിലെ അപേക്ഷകൾ കണ്ണൂർ മത്സ്യഭവൻ ഓഫീസിലും, തലശ്ശേരി, ഇരിട്ടി ക്ലസ്റ്ററിലെ അപേക്ഷകൾ തലശ്ശേരി മത്സ്യഭവൻ ഓഫീസിലും, അഴീക്കോട് ക്ലസ്റ്ററിലെ അപേക്ഷകൾ അഴീക്കോട് മത്സ്യഭവൻ ഓഫീസിലും, തളിപ്പറമ്പ്, മാടായി ക്ലസ്റ്ററിലെ അപേക്ഷകൾ മാടായി മത്സ്യഭവൻ ഓഫീസിലുമാണ് സമർപ്പിക്കേണ്ടത്. അവസാന തീയതി ഡിസംബർ എട്ട്. ഫോൺ: 0497 2732340.മൊബൈൽ ഫോൺ ടെക്നോളജി കോഴ്സ്
കെൽട്രോണിന്റെ തലശ്ശേരി സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി കോഴ്സിലേക്ക് തത്സമയ പ്രവേശനം തുടങ്ങി. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കെൽട്രോൺ സെന്റർ, സഹാറ സെന്റർ, എ വി കെ നായർ റോഡ്, തലശ്ശേരി എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 9947495335, 04902321888.
ലൈറ്റിങ് ഡിസൈൻ പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിങ് ഡിസൈൻ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പത്താം ക്ലാസ് . ആറുമാസത്തെ കോഴ്സിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം എസ് ആർ സി ഓഫീസിൽ ലഭിക്കും. https://srccc.in/download ൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്തും അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.inൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിലാസം: ഡയറക്ടർ സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി ഒ,തിരുവനന്തപുരം . ഫോൺ 0471 2325101, 8281114464
ഗസ്റ്റ് അധ്യാപക നിയമനം
നെരുവമ്പ്രം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിനോടനുബന്ധിച്ചുള്ള ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ദിവസവേതനാടിസ്ഥാനത്തിൽ ടൈലറിങ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. രണ്ടു വർഷ കെ ജി ടി ഇ ഫാഷൻ ഡിസൈനിങ് ഗാർമെന്റ് ടെക്നോളജിയാണ് യോഗ്യത. താൽപര്യമുള്ളവർ ഡിസംബർ ഒന്നിന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 940000965, 8086650118.
പച്ചക്കറി തൈകൾ വിതരണത്തിന്
പള്ളിക്കുന്ന്, പുഴാതി കൃഷിഭവനുകളിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി തൈകൾ വിതരണത്തിനെത്തി. ഡിസംബർ 30 ബുധൻ മുതൽ തൈകൾ വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസർമാർ അറിയിച്ചു.
ആട് വളർത്തൽ പരിശീലനം
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഡിസംബർ ആറ്, ഏഴ് തീയതികളിൽ ആട് വളർത്തലിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ ഡിസംബർ അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2763473.
ക്വട്ടേഷൻ
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ജി ഒ ക്വാർട്ടേഴ്സിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന് സ്റ്റാഫ് ഹോസ്റ്റലിൽ ഇലക്ട്രിസിറ്റി മീറ്റർ സ്ഥാപിക്കുന്നതിനുള്ള സാധനസാമഗ്രികൾ വിതരണം ചെയ്യന്നതിനും ജോലി ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 12ന് ഉച്ചക്ക് 12.30 വരെ ക്വേട്ടഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
ഹരിത ക്രിസ്തുമസ്: ജില്ലാതല യോഗം ഒന്നിന്
ജില്ലയിൽ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ പൂർണമായും ഹരിത പെരുമാറ്റ ചട്ടങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഡിസംബർ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് കലക്ടറുടെ ചേമ്പറിൽ ക്രൈസ്തവ സഭാ മേധാവികളുടെ യോഗം ചേരും. ബന്ധപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
പാറാട് കുന്നോത്തുപറമ്പ് പൊയിലൂർ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡ് വഴിയുള്ള ഗതാഗതം ഡിസംബർ ഒന്ന് മുതൽ 15 ദിവസത്തേക്ക് പൂർണമായും നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ സെൻട്രൽ പൊയിലൂർ - വടക്കെ പൊയിലൂർ തൂവക്കുന്ന് റോഡ്, പൊയിലൂർ പോസ്റ്റോഫീസ് വിളക്കോട്ടൂർ മടപ്പുര തൂവക്കുന്ന് റോഡ്, മറ്റ് റോഡുകളും ഉപയോഗിക്കാവുന്നതാണ്.
വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ അനട്ടി, മില്ലത്ത് നഗർ, ഭജനമഠം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 30 ബുധൻ രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 മണി വരെയും താളിച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെയും കോയിപ്ര ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്പുലാഞ്ഞിട്രാൻസ്ഫോമർ പരിധിയിൽ നവംബർ 30 ബുധൻ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അൽ വഫ, ഇരുവൻകൈ, മുണ്ടേരിമട്ട, മുണ്ടേരി കടവ്, മുണ്ടേരി എക്സ്ചേഞ്ച്, മുണ്ടേരി ചിറ, കാനച്ചേരി, കാനച്ചേരി പള്ളി, ചാപ്പ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നവംബർ 30 ബുധൻ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കണിയേരി, പാലത്തറ, മുങ്ങം വെള്ളൂർ ആലിൻകീഴിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 30 രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കൂട്ടുംമുഖം വൈദ്യർ ഭാഗത്തു, നവംബർ 30ന് രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും