പി ആർ ഡി അറിയിപ്പുകൾ
November 2 | 07:32 PM
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന അംഗങ്ങൾ ഈ വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം സമർപ്പിക്കണം. സർട്ടിഫിക്കറ്റ് മാതൃക www.kmtboard.in ൽ ലഭിക്കും. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്, കെ യു ആർ ഡി എഫ് സി ബിൽഡിങ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹിൽ പി ഒ, കോഴിക്കോട്-673005 എന്ന വിലാസത്തിൽ ലഭ്യമാക്കണം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവർക്ക് മാത്രമേ 2023 ജനുവരി മാസം മുതൽ പെൻഷൻ ലഭിക്കുകയുള്ളൂ എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2966577, 9188230577.
ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകൾ
കണ്ണൂർ ഗവ.ഐ ടി ഐയിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് എസ് എസ് എൽ സി/ പ്ലസ്ടു/വി എച്ച് സി/ ഡിഗ്രി/ ബി ടെക്ക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 8301098705.
60 വയസ്സ് പൂർത്തിയായ പ്രവാസികൾ പെൻഷന് ഉടൻ അപേക്ഷിക്കണം
60 വയസ്സ് പൂർത്തിയായ പ്രവാസികൾ പ്രവാസി ക്ഷേമ പെൻഷന് ഉടൻ അപേക്ഷിക്കണമെന്ന് ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി. ജില്ലയിലെ പ്രവാസികളുടെ പരാതി പരിഹാരത്തിനായി ചേർന്ന കമ്മിറ്റി യോഗം പത്ത് അപേക്ഷകൾ പരിഗണിച്ചു. ഇതിൽ മൂന്നെണ്ണം തീർപ്പാക്കി ബാക്കിയുള്ളവ പുനഃപരിശോധനക്ക് നിർദേശിച്ചു.
പ്രവാസി പെൻഷൻ, പെൻഷൻ തുക കുടിശിക ലഭിക്കാത്തത്, സാന്ത്വന ചികിത്സാ സഹായം, വിദേശത്ത് ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്തത്, വിസ തട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. പ്രവാസി ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ടാതാണ് കൂടുതൽ പരാതികളും. പ്രവാസി ക്ഷേമ ബോർഡിൽ അംഗമാകാൻ www.pravasikerala.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. പ്രവാസികളുടെ പരാതികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ddpknr1@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം.
കലക്ടറേറ്റിൽ നടന്ന യോഗത്തിൽ എ ഡി എം കെ കെ ദിവാകരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, നോർക്ക റൂട്ട്സ് പ്രതിനിധികളായ അബ്ദുൾ നാസർ വാക്കയിൽ, എം പ്രശാന്ത്, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് പ്രതിനിധി ടി രാഗേഷ്, പ്രവാസി സംഘടന പ്രതിനിധികളായ എം വി അബൂബക്കർ, എൻ കെ സൈനബ തുടങ്ങിയവർ എന്നിവർ പങ്കെടുത്തു.
നിയമസഭാ സെലക്ട് കമ്മിറ്റി തെളിവെടുപ്പ് മൂന്നിന്
2022ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉൽപാദനവും വിൽപനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പ്രഥമ തെളിവെടുപ്പ് യോഗം നവംബർ മൂന്ന് വ്യാഴം രാവിലെ 11ന് വയനാട് ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. മൃഗസംരക്ഷണ-ക്ഷീരവികസന-മ്യൂസിയം വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ചെയർപേഴ്സണായ സെലക്ട് കമ്മിറ്റി, കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ജനപ്രതിനിധികൾ, ക്ഷീര കർഷകർ, കർഷക സംഘടനകൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. ബില്ലും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org ൽ ലഭ്യമാണ്. താൽപര്യമുളളവർക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും യോഗത്തിൽ നേരിട്ടോ legislation@niyamasabha.nic.in എന്ന ഇ-മെയിൽ വിലാസം വഴിയോ നൽകാം.
ഏകദിന സെമിനാർ
'കയർ ഭൂവസ്ത്ര വിതാനം ഉപയോഗവും സാധ്യതകളും' എന്ന വിഷയത്തിൽ കണ്ണൂർ കയർ പ്രൊജക്ട് ഓഫീസ് പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി ടി റംല അധ്യക്ഷത വഹിച്ചു. ഭൂവസ്ത്രത്തിന്റെ സാധ്യതകളെ കുറിച്ച് കയർഫെഡ് മാർക്കറ്റിങ് പ്രതിനിധി എം പി സനൂപും തൊഴിലുറപ്പ് പദ്ധതിയിലൂടെ കയർ ഭൂവസ്ത്രം എങ്ങിനെ നടപ്പിലാക്കാം എന്ന വിഷയത്തിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് എം ജി എൻ ആർ ഇ ജി എസ് എ ഇ ഹഷീൽ ഹരീന്ദ്രനും ക്ലാസെടുത്തു. കണ്ണൂർ കയർ പ്രൊജക്ട് ഓഫീസർ കെ രാധാകൃഷ്ണൻ, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ ടി വി സുഭാഷ് എന്നിവർ സംസാരിച്ചു.
മിനിമം വേതന ഉപദേശക സമിതി യോഗം എഴിന്
സംസ്ഥാനത്തെ ഫോട്ടോഗ്രാഫി ആന്റ് വീഡിയോഗ്രാഫി, കടകളും വാണിജ്യ സ്ഥാപനങ്ങളും എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശകസമിതിയുടെ ഉപസമിതി തെളിവെടുപ്പ് യോഗം നവംബർ ഏഴിന് യഥാക്രമം രാവിലെ 11 മണിക്കും 11.30 നും കോഴിക്കോട് ബാങ്ക് റോഡ് വ്യാപാര ഭവനിലെ ഓഡിറ്റോറിയത്തിൽ നടത്തും. കണ്ണൂർ ജില്ലയിലെ ബന്ധപ്പെട്ട തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
കൃഷിദർശൻ: കർഷകരെ ആദരിക്കും
കൃഷി വകുപ്പ് മന്ത്രിയുടെ ബ്ലോക്ക്തല കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശന്റെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകൻ, വനിത കർഷക, കുട്ടികർഷകൻ, നവീന കൃഷി രീതി അവലംബിക്കുന്ന കർഷകൻ, ഐ എഫ് എസ് ജൈവ പ്ലോട്ടുകൾ, ഹരിത സ്കൂൾ, കാർഷിക കർമ്മ സേനാംഗം, മാധ്യമ റിപ്പോർട്ടർ എന്നിവരെ ആദരിക്കുന്നു. അപേക്ഷ അതാത് കൃഷിഭവനുകളിൽ നവംബർ 10നകം സമർപ്പിക്കണം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്കിൽ നവംബർ 24, 25, 26 തീയതികളിലാണ് കൃഷിദർശൻ നടക്കുക. ഫോൺ: 0497 2706154.
അപേക്ഷ ക്ഷണിച്ചു
കെൽട്രോണിന്റെ ജില്ലയിലെ നോളജ് സെന്ററിൽ തുടങ്ങുന്ന തൊഴിലധിഷ്ഠിത കോഴ്സുകളായ ജാവ, പൈതൺ, സി, സി++, പിഎച്ച്പി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാന്റ് കോംപ്ലക്സിലെ കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9847915099, 0460 2205474.
പ്രൊജക്ട് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
തൃശ്ശൂർ ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്ട് എഞ്ചിനീയർ(ഇലക്ട്രിക്കൽ) തസ്തികയിൽ ലാറ്റിൻ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗങ്ങളെയും അവരുടെ സംവരണേതര വിഭാഗക്കാരെയും പരിഗണിക്കും.
യോഗ്യത: ബി ടെക് ഇലക്ടിക്കൽ. അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായം: 2022 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ബാധകം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 10നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. 1960ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ/ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തണം.
വാഹന ലേലം
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ തോട്ടട ടെസ്റ്റിങ് ഗ്രൗണ്ടിന് സമീപത്തും കൂട്ടിയിട്ടിരിക്കുന്ന പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നവംബർ 15നകം റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0497 2700566. ഇ -മെയിൽ: kl13.mvd@kerala.gov.in
കെ എം രാമകൃഷ്ണൻ ചുമതലയേറ്റു
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതി പരാതി പരിഹാരത്തിന് ഓംബുഡ്സ്മാനായി കെ എം രാമകൃഷ്ണൻ ചുമതലയേറ്റു. കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സ് രണ്ട് ബ്ലോക്കിലെ രണ്ടാമത്തെ നിലയിലാണ് ഓഫീസ്. പി എം എ വൈ (ജി) ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ ombudsmanpmayg@gmail.com ൽ അറിയിക്കാം. ഫോൺ: 9447287542.
ലേലം
കണ്ണൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂൾ ക്യാമ്പസിനകത്തുള്ള വിവിധ മരങ്ങൾ മുറിച്ച് നീക്കി കൊണ്ടുപോകാനുള്ള ലേലം നവംബർ 19 ശനി ഉച്ചക്ക് രണ്ട് മണിക്ക് ടെക്നിക്കൽ ഹൈസ്കൂൾ പരിസരത്ത് നടക്കും. അന്നേ ദിവസം ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2835260.
കണ്ണൂർ സെൻട്രൽ ജയിൽ കറക്ഷണൽ ഹോമിലെ മുറിച്ചുമാറ്റിയ മരങ്ങൾ നവംബർ 10ന് രാവിലെ 11.30ന് ലേലം ചെയ്യും.
ക്വട്ടേഷൻ
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പ്ലേസ്മെന്റ് സെൽ മുഖേന വിദ്യാർഥികൾക്ക് ആറ്റിറ്റിയൂഡ്, കോഡിംഗ്, അഡ്വാൻസ്ഡ് കോഡിംഗ്, സോഫ്റ്റ് സ്കിൽ എന്നിവയിൽ പരിശീലനം നൽകാൻ ട്രെയിനിംഗ് കമ്പനികളെ എംപാനൽ ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബർ 15. ഫോൺ: 04972780226
തത്സമയ പ്രവേശനം
നെരുവമ്പ്രം ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഈ അധ്യയന വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ ഏഴിന് രാവിലെ 10 മണിക്ക് തത്സമയ പ്രവേശനം നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസ്സൽ രേഖകൾ സഹിതം സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2871789.
വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ് കോഴ്സ് കാലാവധി. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ/ഒഇസി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഓൺലൈനായി keralamediaacademy.org ലൂടെ സമർപ്പിക്കാം. അപേക്ഷാ ഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒഇസി വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ/ ബാങ്ക് മുഖേന അടച്ച രേഖയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15. ഫോൺ: 0484 2422275, 9447607073.
വൈദ്യുതി മുടങ്ങും
മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ മാട്ടൂൽ ഫാറൂക്ക് പള്ളി, സി എം എൽ പി, സ്രാമ്പി പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ മൂന്ന് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ മുക്കാടം, ചേരൻകുന്ന്, എടക്കുളം, എടക്കുളം ക്രഷർ, നിടുവാലൂർ, സോമേശ്വരി, കാപ്പുങ്കര എന്നീ ഭാഗങ്ങളിൽ നവംബർ മൂന്ന് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.