ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തെ വരവേൽക്കാൻ തലശ്ശേരി ഒരുങ്ങി
November 1 | 05:26 AM
കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി തലശ്ശേരിയിൽ നടക്കും. ശാസ്ത്ര മേള സെന്റ് ജോസഫ്സ് എച്ച് എസ് എസ്, സാമൂഹ്യ ശാസ്ത്ര മേള ബി ഇ എം പി എച്ച് എസ് എസ്, ഗണിത ശാസ്ത്ര മേള സേക്രട്ട് ഹാർട്ട് എച്ച് എസ് എസ്, പ്രവൃത്തിപരിചയ മേള മുബാറക് എച്ച് എസ് എസ്, ഐ ടി മേള ബ്രണ്ണൻ എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് നടക്കുക. മേളയിലെത്തുന്നവർക്കുള്ള ഭക്ഷണം ഗവ. ഗേൾസ് എച്ച് എസ് എസിൽ ഒരുക്കും.
വിവിധ ഇനങ്ങളിലായി 4378 വിദ്യാർഥികൾ പങ്കെടുക്കും. ഒന്നിന് ബ്രണ്ണൻ എച്ച് എസ് എസിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ ശാസ്ത്ര നാടകമാണ് നടക്കുക. രണ്ടിന് സെന്റ് ജോസഫ്സ് എച്ച് എസ് എസിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്ര മേളയിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്, റിസർച്ച് ടൈപ്പ് പ്രോജക്ട്, ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട്, പ്രൈമറി, ഹൈസ്കൂൾ, ഹയർക്കണ്ടറി വിഭാഗം ടീച്ചിംഗ് എയ്ഡ്, ടീച്ചേഴ്സ് പ്രോജക്ട്, മാഗസിൻ എന്നിവയാണ്. രണ്ടിന് ബി ഇ എം പി സ്കൂളിൽ ഹൈസ്കൂൾ-ഹയർ സെക്കണ്ടറി-പ്രൈമറി വിഭാഗങ്ങളിലെ സാമൂഹ്യ ശാസ്ത്ര മേളയിൽ അറ്റ്ലസ് നിർമ്മാണം, പ്രദേശിക ചിത്രരചന, പ്രസംഗം എന്നിവയും മുബാറക്ക് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓൺ ദ സ്പോട്ട് പ്രവൃത്തിപരിചയ മേളയും ഗവ. ബ്രണ്ണൻ എച്ച് എസ് എസിൽ ഐ ടി മേളയിൽ ഹൈസ്കൂൾ ഹയർ മൾട്ടിമീഡിയ പ്രസന്റേഷൻ, അവതരണം, ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം വെബ് പേജ് ഡിസൈനിംഗ്, ആ നിമേഷൻ എന്നിവയും നടക്കും. കൂടാതെ സേക്രട്ട് ഹാർട്ട് ഗേൾസ് സ്കൂളിൽ ഹൈസ്കൂൾ ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം നമ്പർ ചാർട്ട്, ജ്യോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, പ്യുവർ കൺസ്ട്രക്ഷൻ, അപ്ലൈഡ് കൺസ്ട്രക്ഷൻ, പസിൽ, ഗെയിം, സിംഗിൾ പ്രോജക്ട്, ഗ്രൂപ്പ് പ്രോജക്ട്, മാഗസിൻ, ടീച്ചിംഗ് എയ്സ്, പ്രൈമറി ടീച്ചിംഗ് എയ്ഡ് എന്നീ മത്സരങ്ങളും രണ്ടിനാണ്. ഈ ഇനങ്ങളിലെ ഹയർ സെക്കണ്ടറി വിഭാഗം മത്സരങ്ങൾ നവംബർ മൂന്നിനും നടക്കും.
നവംബർ മൂന്നിന് സെന്റ് ജോസഫ്സ് എച്ച് എസ് എസിൽ ശാസ്ത്ര മേളയുടെ ഭാഗമായി ഹയർ സെക്കണ്ടറി വിഭാഗം വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ്, റിസർച്ച് ടൈപ്പ് പ്രൊജക്ട് എന്നിവയും ബി ഇ എം പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, പ്രാദേശിക ചിത്രരചന ഇൻറർവ്യൂ, യുപി എച്ച്എസ്, എച്ച് എസ് എസ് വിഭാഗം ടീച്ചിങ് എയ്ഡ് എന്നിവയും മുബാറക് എച്ച് എസ് എസിൽ ഹയർ സെക്കണ്ടറി വിഭാഗം ഓൺ സ്പോട്ട് പ്രവൃത്തി പരിചയ മേളയും, ഗവ. ബ്രണ്ണൻ എച്ച് എസ് ത്തിൽ ഐ ടി മേളയോടനുബന്ധിച്ച് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം മൾട്ടി മീഡിയ പ്രസന്റേഷൻ, അവതരണം, എച്ച് എസ്, ഹയർ സെക്കണ്ടറി വിഭാഗം ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, ടീച്ചിംഗ് എയ്ഡ് എന്നിവയും നടക്കും. നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ നേടിയ പി വിജ്യോതിസ് കുമാറാണ് ജില്ലാ ശാസ്ത്രോത്സവം 22 ന്റെ ലോഗോ ഡിസൈൻ ചെയ്തത്.
പയ്യന്നൂർ മേഖലാ വൊക്കേഷണൽ എക്സ്പോ രണ്ടിന് തുടങ്ങും
കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഉൾപ്പെടുന്ന പയ്യന്നൂർ മേഖലാ വൊക്കേഷണൽ എക്സ്പോ നവംബർ 2, 3 തീയതികളിലായി തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 41 വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിലെ വിവിധ വൊക്കേഷണൽ (എൻ എസ് ക്യു എഫ്) കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾ അവരുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി നിർമ്മിച്ച ഉൽപന്നങ്ങളുടെ പ്രദർശനവും വില്പനയുമാണ് എക്സ്പോയിലൂടെ നടക്കുന്നത്. മോസ്റ്റ് ഇന്നോവേറ്റിവ്, മോസ്റ്റ് കരിക്കുലം റിലേറ്റീവ്, മോസ്റ്റ് പ്രോഫിറ്റബിൾ , മോസ്റ്റ് മാർക്കറ്റബിൾ എന്നീ നാല് വിഭാഗങ്ങളിലാണ് മത്സരം നടക്കുക.