നാക്കുപിഴ ആര്‍ക്കും സംഭവിക്കാം, ആവർത്തിക്കില്ലെന്ന് കെ സുധാകരന് ഉറപ്പുനല്‍കി; താരിഖ് അന്‍വര്‍
November 15 | 05:55 PM
ന്യൂഡൽഹി: വിവാദ പ്രസ്താവനകളില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഖേദം പ്രകടിപ്പിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നാക്കുപിഴ ആര്‍ക്കും സംഭവിക്കാമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. സുധാകരന്റെ പരാമര്‍ശങ്ങള്‍ക്കെതിരായി തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും യുഡിഎഫ് ഘടകകക്ഷികളുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇത്തരം പ്രസ്താവന ഉണ്ടാകില്ലെന്ന് കെ സുധാകരന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.