വടകരയിൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം
November 16 | 11:51 AM
കോഴിക്കോട്: വടകര കൈനാട്ടിയിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് അപകടം. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡീസൽ ടാങ്കിൽ ചോർച്ചയുണ്ടായിതിനെ തുടർന്ന് വടകര-കൈനാട്ടി റോഡിൽ പുലർച്ചെ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുലർച്ചെ 1.50 ഓടെയായായിരുന്നു അപകടം.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ടാങ്കറിലെ ചോർച്ച അടച്ചതായി അഗ്നിരക്ഷാസേന അധികൃതർ അറിയിച്ചു. ടാങ്കറിലെ ഇന്ധനം മറ്റൊന്നിലേക്കു മാറ്റും. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി മാറ്റി.