സുതാര്യവും, സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
March 15 | 04:40 PM
ന്യുഡൽഹി: സുതാര്യവും, സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി. വലിയ ജനാധിപത്യ ഉത്സവാണ് തെരഞ്ഞെടുപ്പെന്നും അതിൽ എല്ലാവരും പങ്കാളിയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളമടക്കം 5 സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയെന്ന് കമ്മീഷൻ വ്യക്തമാക്കി. കേരളത്തിൽ 2.70 കോടി വോട്ടർമാരാണുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ വ്യക്തമാക്കി. 4.24 ലക്ഷം പുതിയ വോട്ടർമാരാണ്. കേരളത്തിൽ 100 വയസിന് മുകളിൽ 1571 വോട്ടർമാരാണുള്ളത്.30471 പോളിംഗ് സ്റ്റേഷനുകളാണ് കേരളത്തിലുണ്ടാകുക.