രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി കത്ത്; മധ്യപ്രദേശിൽ രണ്ട് പേർ അറസ്റ്റിൽ
November 19 | 07:12 PM
ഇൻഡോർ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഇന്‍ഡോറിലെത്തിയ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റ് മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് സംഘം ഹരിയാനയിലേക്ക് പോയിട്ടുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഭാരത് ജോഡോ യാത്ര ഇൻഡോറിൽ പ്രവേശിച്ചാൽ രാഹുൽ ഗാന്ധിയെ ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്നാണ് ഭീഷണി കത്തിൽ പറഞ്ഞിരുന്നത്. പിതാവ് രാജീവ് ഗാന്ധിയുടെ അതേ ഗതിയാണ് രാഹുൽ ഗാന്ധിയ്ക്കും കാത്തിരിക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. 1984ലെ സിഖ് കലാപത്തെപ്പറ്റിയും കത്തിൽ പരാമർശിച്ചിട്ടുണ്ട്.