യുഡിഎഫ് പ്രവേശനം തള്ളി ജോസ് കെ മാണി, യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകം
January 16 | 04:23 PM
കോട്ടയം: യുഡിഎഫ് പ്രവേശനം തള്ളി കേരള കോണ്‍ഗ്രസ് ചെയർമാൻ ജോസ് കെ മാണി. ഇന്നത്തെ യോഗത്തിൽ അതൊന്നും ചർച്ചയാകില്ലെന്നും അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്നും ജോസ് കെ മാണി പറഞ്ഞു. മാധ്യമങ്ങളല്ല അജണ്ട നിശ്ചയിക്കുന്നത്. യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണ്. ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ചു കഴിഞ്ഞു അടച്ചു വെച്ചോളും. കേരള കോൺഗ്രസ് എം എൽഡിഎഫിൽ തന്നെയാണ്. എൽഡിഫിൻ്റെ മേഖല ജാഥ ഒരുക്കങ്ങളടക്കം ഇന്ന് യോഗം ചർച്ച ചെയ്യുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടിയിൽ ഇതുസംബന്ധിച്ച് ആശയക്കുഴപ്പമില്ല. ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ടായത് മനംമാറ്റമാണെന്നും മുന്നണി മാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു