ധർമ്മടത്ത് മൂന്നാം തവണ അങ്കത്തിനൊരുങ്ങി പിണറായി നാമനിർദ്ദേശപത്രിക ഇന്ന് സമർപ്പിക്കും
March 19 | 09:56 AM
കണ്ണൂർ: ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് പത്രികാ സമർപ്പണം. മണ്ഡലത്തിൽ എത്തിയ ദിവസം വലിയ സ്വീകരണം ഏറ്റുവാങ്ങിയ പിണറായി റോഡ് ഷോയും ഇന്നലെ മണ്ഡലം കൺവെൻഷനും നടത്തിയിരുന്നു. ധർമ്മടം മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി യുവ നേതാവ് അബ്ദുൽ റഷീദാണ് മത്സരിക്കുന്നത്.