ശിവശങ്കറിന്റെ അറസ്റ്റ് സ്വാഭാവിക നടപടി, സർക്കാരിനെ ബാധിക്കില്ല: കാനം രാജേന്ദ്രൻ
February 15 | 04:45 PM
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് അന്വേഷണത്തിന്റെ ഭാഗമായുളള സ്വാഭാവിക നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശിവശങ്കറിന്റെ അറസ്റ്റ് സംസ്ഥാന സർക്കാരിനെ ബാധിക്കില്ല. എം ശിവശങ്കർ ഇടത് മുന്നണിയുടെ ഭാഗമല്ലെന്നും അദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ശിവശങ്കറിന് എതിരെ പല കേസുകളും ഉണ്ടല്ലോയെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.