നരേന്ദ്ര മോദി പാലക്കാട്ടെത്തി, കേരളത്തത്തിൽ മാറ്റത്തിന് തുടക്കമായെ ന്ന് നരേന്ദ്ര മോദി
March 29 | 05:57 PM
പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ടെത്തി. കോട്ടമൈതാനത്തെ പൊതുവേദിയില്‍ നിറഞ്ഞ പ്രവര്‍ത്തകര്‍ക്ക് ആവേശമായി മലയാളത്തിലാണ് മോദി പ്രസംഗം ആരംഭിച്ചത്. കേരളത്തില്‍ മാറ്റത്തിന് തുടക്കമായെന്നും ഇത്തവണ കേരളം മാറ്റത്തിന്റെ സന്ദേശം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിന് തെളിവാണ്.
എല്‍ഡിഎഫിനെതിരെയും കോണ്‍ഗ്രസിനെതിരെയും മോദി പ്രസംഗത്തില്‍ തുറന്നടിച്ചു. പതിറ്റാണ്ടുകളായി യുഡിഎഫും എൽഡിഎഫും കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാർ പറയുന്നു കോൺഗ്രസുകാർ ബിജെപിയുടെ ബി ടീം ആണെന്ന്. എന്നാൽ കോൺഗ്രസുകാരും ഇതേ വിമർശനം ഉന്നയിക്കുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ ബിജെപി എ ടീമായി മാറുകയാണ്. രണ്ട് മുന്നണികളും ഭയക്കുന്നത് ബിജെപിയെയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.