പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് സുധാകരൻ തീരുമാനിക്കേണ്ടത് പാർട്ടി
January 1 | 04:36 PM
കണ്ണൂർ: തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം തീരുമാനിക്കേണ്ടത് ഞാനല്ല, പാർട്ടിയാണ്. പാർട്ടി പറയുന്നത് ഞാൻ കേൾക്കും. പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കും. ഇല്ലെങ്കിൽ ഇല്ല. വ്യക്തിപരമായി എനിക്ക് മത്സരിക്കണമെന്നോ വേണ്ടെന്നോ ഇല്ലെന്നും സുധാകരൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടത് അനിവാര്യമാണെന്ന് പാർട്ടി നിർദേശിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുതിർന്ന നേതാവ്മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.