എംവി ഗോവിന്ദൻ നേരിട്ട് വിളിച്ചിട്ടും പിണക്കം മാറാതെ സുധാകരൻ, ഒപ്പം നിർത്താൻ പാടുപെട്ടു പാർട്ടി
March 5 | 05:44 PM
ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അനുനയ നീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ. മെമ്പർഷിപ്പ് പുതുക്കണമെന്ന എംവി ഗോവിന്ദൻറെ ആവശ്യം തള്ളി വീണ്ടും പാർട്ടിയെ മുൾമുനയിൽ നിർത്തുകയാണ് സുധാകരൻ. അനുനയത്തിന് നേരിട്ട് ഫോണിൽ വിളിച്ച സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പരിഹസിച്ചില്ലെന്നും ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണെന്നും പറഞ്ഞു. മെമ്പർഷിപ്പ് പുതുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി സുധാകരൻ ആവർത്തിച്ചു. സിപിഎമ്മിനെ അമ്പരപ്പിക്കുന്ന നിലപാടെടുത്ത സുധാകരനെ വീണ്ടും ഒപ്പം നിർത്തും വിധത്തിലാണ് പാർട്ടിനേതാക്കളുടെ പ്രതികരണം.