ആയത്തൊളള അറാഫി; താത്ക്കാലിക പിൻഗാമിയെ പ്രഖ്യാപിച്ച് ഇറാൻ
March 1 | 05:50 PM
ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ വധത്തിന് പിന്നാലെ താത്ക്കാലിക പിൻഗാമിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാൻ. ആയത്തൊളള അറാഫിക്കാണ് ഇടക്കാല ചുമതല. ഇറാൻ ഭരണഘടനയിലെ ആർട്ടിക്കിൾ 111 പ്രാബല്യത്തിൽ കൊണ്ടുവന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് പരമോന്നത നേതാവിന്റെ സ്ഥാനത്ത് അപ്രതീക്ഷിത ഒഴിവുണ്ടാകുമ്പോൾ, താൽക്കാലികമായി മൂന്ന് അംഗ കൗൺസിൽ ഭരണ ചുമതലകൾ ഏറ്റെടുക്കണമെന്നാണ് ഇറാൻ ഭരണഘടനയിലെ ആർട്ടിക്കിൾ 111 നിർദ്ദേശിക്കുന്നത്. സ്ഥിരം നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഈ കൗൺസിൽ രാജ്യത്തിന്റെ പരമാധികാര ചുമതലകൾ നിർവഹിക്കും.