ചരിത്രത്തിൽ ആദ്യമായാണ് ഗവർണർ- സർക്കാർ ബന്ധം ഇത്രയും മോശമാകുന്നത്; മുൻമന്ത്രി തോമസ് ഐസക്
November 12 | 07:11 PM
ചരിത്രത്തിൽ ആദ്യമായാണ് ഗവർണർ- സർക്കാർ ബന്ധം ഇത്രയും മോശമാകുന്നതെന്ന് മുൻമന്ത്രിയും എം.എൽ.എയുമായ തോമസ് ഐസക്.
ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ട കാലത്ത് പോലും ഇത്തരം പ്രശ്നങ്ങൾ ഇല്ലായിരുന്നു. എൽ.സി ജെയിൻ അനുസ്മരണ സെമിനാറിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ചാൻസലർ എന്നാൽ ഗവർണർ എന്ന് ഭരണഘടനയിൽ എങ്ങും പറഞ്ഞിട്ടില്ല. കേരളത്തിലെ ഗവർണറുടെ നടപടികൾ മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തിലുള്ളതാണ്. രാജ്യത്തിന്റെ വൈവിദ്ധ്യത്തിൽ വിശ്വസിക്കാത്ത ഒരു സർക്കാർ ആണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.