എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു
March 19 | 09:38 AM
ന്യുഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കോൺഗ്രസിൽ അന്തിമ തീരുമാനം. കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല. മാരത്തോൺ ചർച്ചയ്ക്കൊടുവിൽ എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. പെരുമ്പാവൂർ സീറ്റുൾപ്പടെ ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടു. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കും. രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. മുഴവൻ സ്ഥാനാർത്ഥികളേയും ഇന്ന് പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് കിട്ടാത്തവരുടെ വിഷമം മാറ്റുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. തർക്ക സീറ്റുകളിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ച വെളുപ്പിനാണ് അവസാനിച്ചത്.