സുരക്ഷയുടെ പേരില്‍ സിസിടിവി അയൽവാസിയുടെ വീട്ടിലേക്ക് എത്തിനോക്കേണ്ട: ഹൈക്കോടതി
January 20 | 01:11 PM
കൊച്ചി: സുരക്ഷയുടെ പേരിൽ സി.സി.ടി.വി. ക്യാമറയിലൂടെ അയൽവാസിയുടെ വീട്ടിലേക്ക് എത്തിനോക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. സി.സി.ടി.വി. ക്യാമറവെക്കുന്ന കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി സർക്കാരുമായി ആലോചിച്ച് മാർഗനിർദേശം ഇറക്കണമെന്നും ജസ്റ്റിസ് വി.ജി. അരുൺ ആവശ്യപ്പെട്ടു
അയൽവാസി വെച്ച സി.സി.ടി.വി. ക്യാമറയുടെ ഫോക്കസിങ് തന്റെ വീട്ടിലേക്കാണെന്ന് ആരോപിച്ച് എറണാകുളം ചേരനെല്ലൂർ സ്വദേശിനിയാണ് ഹർജി നൽകിയത്. ഇതിലൂടെ സ്വകാര്യത ലംഘിക്കപ്പെടുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഫയലിൽ സ്വീകരിച്ചു. നിർദേശങ്ങൾ നൽകാനായി സംസ്ഥാന പോലീസ് മേധാവിയെ സ്വമേധയാ കക്ഷി ചേർത്തു.