അവരുടേത് വിടവാങ്ങൽ പ്രസംഗമല്ല; രാഷ്ട്രീയത്തിൽ നിന്ന് സോണിയ ഗാന്ധി മാറിനിൽക്കില്ല: കെ.സി വേണുഗോപാൽ
February 26 | 01:58 PM
റായ്പൂർ: കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് എഐസിസി നേതൃത്വം. തർക്കങ്ങൾ ഒഴിവാക്കണം. ഇതുസംബന്ധിച്ച നിർദേശം കെപിസിസിക്ക് നൽകിയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. സോണിയ ഗാന്ധി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കില്ല. രാഷ്ട്രീയത്തിൽ നിന്ന് സോണിയ ഗാന്ധിക്ക് മാറിനിൽക്കാനാകില്ല. അവരുടെ സാന്നിധ്യവും അനുഗ്രഹം പാർട്ടിക്ക് ആവശ്യമാണ്. സോണിയ ഗാന്ധിയുടെ പ്രസംഗം വിടവാങ്ങൽ പ്രസംഗമല്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
അതേസമയം കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം ആകും. കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിക്കും. പത്തരക്ക് രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ തുടർന്ന് മല്ലികാർജുൻ ഖാർഗെ നന്ദി രേഖപ്പെടുത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പൊതുസമ്മേളനത്തോടെ പ്ലീനറി സമ്മേളനം സമാപിക്കും.