ഗാസയിലെ അഭയാർഥി ക്യാമ്പിൽ തീപിടിത്തം; 10 കുട്ടികളടക്കം 21 പേർക്ക് ദാരുണാന്ത്യം
November 18 | 08:01 AM
ഗാസ: പലസ്തീനിലെ ഗാസയിലുണ്ടായ തീപിടിത്തത്തിൽ 21മരണം. ബലിയ അഭയാർഥി ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്. അഭയാർഥി ക്യാമ്പിലെ വീട്ടിൽ നിന്നും പാചക വാതകം ചോർന്നതാണ് തീപിടിത്തതിന് കാരണം. മരിച്ചവരിൽ 10 പേർ കുട്ടികളാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാമെന്ന് പലസ്തീൻ ആരോഗ്യ വിഭാഗം വ്യക്തമാക്കി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.