ന്യൂ മാഹിയിൽ യുവാവിന് വെട്ടേറ്റു
November 20 | 08:41 PM
കണ്ണൂർ: ന്യൂ മാഹിയിൽ യുവാവിന് വെട്ടേറ്റു. കൂളിബസാർ സ്വദേശി അശ്വന്തിനാണ് ഇടയിൽപീടികയിൽ വച്ച് വെട്ടേറ്റത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.