കേരളത്തിൽ മാത്രം പണിമുടക്ക് ഹർത്താൽ ആകുന്നത് നല്ലതാണോ എന്ന് ചർച്ചചെയ്യണമെന്ന് വി ഡി സതീശൻ
February 12 | 04:19 PM
കോഴിക്കോട്: കേരളത്തിൽ മാത്രം പണിമുടക്ക് ഹർത്താൽ ആകുന്നത് നല്ലതാണോ എന്ന് പൊതു ചർച്ചക്കുവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പണിമുടക്കിന്റെ കാരണങ്ങളോട് കോൺഗ്രസിന് പൂർണ പിന്തുണയുണ്ട്. എന്നാൽ പണിമുടക്ക് ഹർത്താൽ ആയി മാറുന്നത് ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപെട്ടു. കാലഹരണപെട്ട പലതും മാറ്റണം എന്നാണ് തങ്ങളുടെ അഭിപ്രായം. പണിമുടക്ക് എന്തിനാണ് എന്ന് ജനങ്ങൾക്ക് അറിയില്ല. കാര്യമായ പ്രചാരണം പോലും നടന്നിട്ടില്ല. യാത്രയിൽ എന്തിനാണ് പണിമുടക്ക് എന്ന് പറയുമെന്നും വിഡി സതീശൻ പറഞ്ഞു. ഡിഎ തൊഴിലാളികളുടെ അവകാശം അല്ലെന്ന് പറയുന്ന സിപിഎം സർക്കാർ ആണ് വലതുപക്ഷമെന്നും വിഡി സതീശൻ പറഞ്ഞു.