അബുദാബിയിൽ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ നാല് മലയാളികൾ മരിച്ചു
January 4 | 09:22 PM
അബുദാബി: അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികൾ മരിച്ചു. അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ നിസാൻ പാട്രോൾ കാർ അപകടത്തിൽപ്പെടുകയായിരുന്നു. കോഴിക്കോട് സ്വദേശിയും ദുബൈയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും മകളും ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ അബുദാബി-ദുബായ് റോഡിലാണ് അപകടം നടന്നത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബിയിൽ നിന്നും തിരിച്ചു വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.