കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കാൻ താൻ രാഹുൽ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് ഷമ
March 20 | 05:08 PM
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നിലെ പ്രതികരണവുമായി ഡോ. ഷമ മുഹമ്മദ്. കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കാൻ താൻ രാഹുൽ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് ഷമ ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭയിലും ലോക്സഭയിലുമായി സ്ത്രീകൾക്ക് കോണ്‍ഗ്രസ് നൽകിയ സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ഷമ രംഗത്ത് വന്നിട്ടുള്ളത്. നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ലെന്നും ഷമ കൂട്ടിച്ചേർത്തു.