ശബരിമല യുവതി പ്രവേശനം മലക്കംമറിഞ്ഞ് സംസ്ഥാന സർക്കാർ, ആചാര സംരക്ഷണം വേണമെന്ന് സർക്കാർ
March 13 | 06:17 PM
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാടിൽ മലക്കംമറിഞ്ഞ് സംസ്ഥാന സർക്കാർ. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. മുൻ നിലപാട് തിരുത്തി ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. 2018 സെപ്തംബർ എട്ടിന് യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി. പുനപരിശോധന ഹർജികൾ വന്നപ്പോൾ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശത്തിനൊപ്പം നില്‍ക്കുകയായിരുന്നു സംസ്ഥാന സർക്കാർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ സര്‍ക്കാരും നിലപാടില്‍ നിന്ന് മലക്കംമറിയുകയാണ്. കോടതിയെ നാളെ നിലപാട് അറിയിക്കും.
അതിനിടെ, ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ യുവതി പ്രവേശന വിധി നിലനിർത്തണമെന്ന വാദം സുപ്രീം കോടതിയിൽ സമർപ്പുച്ചു. സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട വിഷയമാണിത്. ആർത്തവത്തിൻ്റെ പേരിൽ മാറ്റിനിർത്തൽ അംഗീകരിക്കാനാകില്ലെന്നും അസോസിയേഷൻ പറയുന്നു.