നഷ്ടപ്പെട്ട ജനങ്ങള്‍ കൂട്ടത്തോടെ പലായനം തുടങ്ങി
March 1 | 05:38 PM
ടെഹ്റാൻ: എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ കൂട്ടത്തോടെ പലായനം തുടങ്ങി. തെക്കന്‍ ഇറാനിലെ ഹോര്‍സ്മോഗന്‍ പ്രവിശ്യയിലെ പ്രൈമറി സ്കൂള്‍ മുറ്റത്ത് നിരത്തിക്കിടത്തിയിരിക്കുന്നത് 148 പെണ്‍കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണ്. മരിച്ച കുട്ടികൾക്കെല്ലാം 7 മുതൽ 12 വയസ്സ് വരെ മാത്രം പ്രായം. അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ തിരയുന്ന മാതാപിതാക്കളുടെ ദൃശ്യം അത് ദയനീയവും ദുഃഖകരവുമാണ് .ഈ സംഘര്‍ഷ കാലത്ത് ലോകത്തെ ഏറ്റവും സങ്കടപ്പെടുത്തുന്ന കാഴ്ചയായി മാറുന്നു. സ്കൂളിലേക്ക് പോയ കുട്ടികൾ എന്തെന്ന് പോലും അറിയാതെ അക്രമത്തിനിരയായി