കേരളത്തിൽ ഭരണ മാറ്റം ഉറപ്പെന്ന് എ.കെ ആന്റണി, മൂന്നാം പിണറായി സർക്കാർ വന്നാൽ മഹാ ദുരന്തമാകും
March 31 | 03:11 PM
തിരുവനന്തപുരം: കേരളത്തില്‍ ഭരണ മാറ്റം ഉറപ്പെന്ന് എകെ ആന്റണി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ വോട്ടെടുപ്പ് കഴിഞ്ഞു. ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും ഈ സർക്കാർ പോയെ തിരൂ എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞു. നിലവിലുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. മുഖ്യമന്ത്രി സാധാരക്കാര്‍ക്ക് അദൃശ്യനാണ്. മൂന്നാമതും പിണറായി വരും എന്ന ഒറ്റ പ്രചാരണം മതി യുഡിഎഫ് ന് വിജയിക്കാനെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ ഒരു കാലത്തും ഇല്ലാത്ത ഐക്യമാണിപ്പോഴുള്ളത്. തുടർ ഭരണം എന്ന് കേൾക്കുമ്പോൾ ജനത്തിന് ഞെട്ടലാണ്. മൂന്നാം പിണറായി സർക്കാർ വന്നാൽ മഹാ ദുരന്തം ആയുിരിക്കും. പണ്ട് വിമതർ കോൺഗ്രസിലായിരുന്നു. ഇന്ന് സ്ഥിതി മാറി. ഇടത് സഹയാത്രികർ പാർട്ടി വിടുന്നു. സി പി എമ്മിനെ ബിജെപിയും സഹായിക്കുമെന്നും ആന്റണി ആരോപിച്ചു.