രാഹുലിന്റെ വാദങ്ങൾ തള്ളി കോടതി, ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധം
January 17 | 05:28 PM
തിരുവല്ല: മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ ജാമ്യം തള്ളി കോടതി വിധി. രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചത്. കോടതി വിധി രാഹുലിനേറ്റ കനത്ത പ്രഹരമാണ്. മുമ്പും സമാനമായ കുറ്റകൃത്യത്തിൽ പ്രതി ഏർപ്പെട്ടിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ ഇരയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. തെളിവ് നശിപ്പിക്കാനടക്കം സാധ്യതയുണ്ടെന്നും വിധിയിൽ കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക ബന്ധം ഉഭയ സമ്മത പ്രകാരമല്ലെന്നും ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. സൈബർ ആക്രമണമെന്ന പ്രോസിക്യൂഷൻ വാദം ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരയുടെ സ്വകാര്യത വെളിപ്പെടുത്തുന്ന തരത്തിലുള്ള സൈബർ ആക്രമണം നടക്കുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാരിയുടെ മൊഴിയിൽ ഒപ്പില്ലെന്ന വാദമടക്കം കോടതി തള്ളിക്കളഞ്ഞു. ഡിജിറ്റൽ ഒപ്പ് മതിയെന്നും നടപടി ക്രമങ്ങളിൽ വീഴ്ചയില്ലെന്നും കോടതി വ്യക്തമാക്കി. ബാഹ്യ സമ്മർദമുണ്ടായെന്ന പ്രതിയുടെ വാദം നിലനിൽക്കില്ല. മൊഴിയുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ കോടതിക്ക് നേരിട്ട് പരാതിക്കാരി ഇ മെയിൽ അയച്ചിരുന്നുവെന്നും തിരുവല്ല മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. അറസ്റ്റ് നിയമപരമാണെന്നും കേസിൽ ബാഹ്യസമ്മർദമുണ്ടെന്ന പ്രതിയുടെ വാദങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തമാക്കിയ കോടതി, അന്വേഷണ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും നിരീക്ഷിച്ചു.