വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി
January 2 | 05:20 PM
കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദാണ് ഡിജിപിക്ക് പരാതി നൽകിയത്. മലബാറിലേയും മലപ്പുറത്തേയും മുസ്ലീം മത ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കണമെന്നാണ് പരാതി. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് വെള്ളാപ്പള്ളി അധിക്ഷേപിച്ചു. സാമുദായിക സ്പർദ്ദ വളർത്തുന്നതാണ് പ്രസ്താവന എന്നും വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കണമെന്നുമാണ് ആവശ്യം.