യുഡിഎഫ്. അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭ യോഗത്തിൽ ഗ്യാരണ്ടികളിൽ തീരുമാനമെന്ന് നേതാക്കൾ
March 8 | 05:52 PM
തിരുവനന്തപുരം: യുഡിഎഫ്. അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭ യോഗത്തിൽ ഗ്യാരണ്ടികളിൽ തീരുമാനം എടുക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. കേരളം പിടിക്കാൻ അഞ്ചിന ഗ്യാരണ്ടികളാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 ആക്കും, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ അടക്കമുള്ള ഇന്ദിരാ ഗ്യാരണ്ടിയാണ് പുതുയുഗ യാത്രയുടെ സമാപനസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. സിപിഎം ബിജെപി കൂട്ട് കെട്ടാണ് യുഡിഎഫിൻറെ പ്രധാന എതിരാളികളെന്ന് അദ്ദേഹം പറഞ്ഞു. തന്നെ മണിക്കൂറുകൾ ഇഡി ചോദ്യം ചെയ്തിട്ടും പിണറായിയെ ഇഡി തൊടുന്നില്ലെന്നും, മോദിയെ നിയന്ത്രിക്കുന്നത് ട്രംപും. പിണറായിയെ നിയന്ത്രിക്കുന്നത് മോദിയാണെന്നും രാഹുൽ പറഞ്ഞു.