മലപ്പുറം തൊടിയ പുലത്ത് 14 കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
January 16 | 05:43 PM
മലപ്പുറം: മലപ്പുറം തൊടിയ പുലത്ത് 14 കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരന്റെ അറസ്റ്റു രേഖപ്പെടുത്തി. 16 കാരൻ കുറ്റസമ്മതം നടത്തി. കഴുത്ത് ഞരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.