ന്യൂനപക്ഷ -ഭൂരിപക്ഷ വർഗീയത നാടിനാപത്താണെന്ന് മന്ത്രി വി ശിവൻകുട്ടി
January 9 | 05:32 PM
തൃശൂർ: ന്യൂനപക്ഷ -ഭൂരിപക്ഷ വർഗീയത നാടിനാപത്താണെന്ന് മന്ത്രി വി ശിവൻകുട്ടി. മാറാട് വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ല. വർഗീയ കലാപങ്ങളുടെ പേരിൽ താൽക്കാലിക രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. അതൊന്നും വോട്ടായി മാറ്റാമെന്ന് കരുതുകയും വേണ്ടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൻ്റെ മുതിർന്ന നേതാവായ എകെ ബാലനാണ് മാറാട് കലാപം വീണ്ടും ചർച്ചാ വിഷയമാക്കിയത്.