നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കും
February 27 | 06:46 PM
ന്യു ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കും. മത്സരിക്കണമെന്ന കേരള ഘടകത്തിന്റെ ആവശ്യം അഗീകരിച്ചു. പിബി യോഗത്തിൽ തീരുമാനം ഔദ്യോഗികമായി എം എ ബേബി പ്രഖ്യാപിച്ചു. നിയസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകം അവതരിപ്പിച്ചു. പിണറായി വിജയൻ തന്നെ തെരഞ്ഞെടുപ്പിൽ നയിക്കണം എന്ന നിർദേശമാണ് റിപ്പോർട്ടിൽ സംസ്ഥാന ഘടകം മുന്നോട്ട് വെച്ചിരിക്കുന്നത്. 75 വയസ് കഴിയുമ്പോൾ നേതാക്കൾ വിരമിക്കണം എന്നതാണ് നിലവിലെ സിപിഎമ്മിനുള്ളിലെ ചട്ടം. ഇതിൽ പിണറായിക്ക് നേരത്തെ പോളിറ്റ് ബ്യൂറോയിൽ ഇളവ് നൽകുകയായിരുന്നു. മുഖ്യമന്ത്രി എന്ന രീതിയിലാണ് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തുന്നത് എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.