മദ്യ ലഹരിയിൽ മകന്റെ ക്രൂരത, വയോധികയ്ക്കു ദാരുണാന്ത്യം
February 17 | 03:36 PM
കണ്ണൂർ: മകന്റെ ക്രൂരതയിൽ അമ്മക്ക് ദാരുണാന്ത്യം. കണ്ണൂർ പള്ളിയാംമൂലയിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് സാരമായി പരുക്കേറ്റ പള്ളിയാന്മൂല വി ശാന്ത (88 ) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ മകൻ സജീവനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാൾ അമ്മയെ ഉപദ്രവിച്ചതെന്നാണ് പോലീസ് പറയുന്നത്.