വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉഷ ജോസഫിന്റെ കുടുംബം
February 23 | 03:18 PM
ആലപ്പുഴ: വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉഷ ജോസഫിന്റെ കുടുംബം. ശസ്ത്രക്രിയ ഉപകരണം വയറ്റിൽ അകപ്പെട്ടതിനെതുടര്ന്ന് ഉഷ ഒരുപാട് വേദന അനുഭവിച്ചുവെന്നും ഒരുപാട് പണം ചികിത്സയ്ക്ക് ചെലവായെന്നും ഇനി ജോലിക്ക് പോകാൻ കഴിയുമോയെന്ന് പോലും അറിയില്ലെന്നും നിലവിലെ ആശുപത്രി ചെലവ് സര്ക്കാര് ഏറ്റെടുക്കണമെന്നും ഉഷയുടെ ബന്ധു ജോയ്സി ബെന്നി പറഞ്ഞു.