ഇരിട്ടി മേഖലയിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങി; പക്ഷിപ്പനി സ്ഥിരീകരിച്ചു
January 18 | 03:33 PM
കണ്ണൂർ : ഇരിട്ടി മേഖലയിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനി (H5N1 Avian Influenza)സ്ഥിരീകരിച്ചു. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരുന്നു. പൊതുജനങ്ങൾ ആശങ്കപെടേണ്ട സാഹചര്യമില്ല. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കളക്ടർ പറഞ്ഞു.