കൊച്ചിയിൽ കുട്ടികളടക്കം അഞ്ചു പേർ വാടക വീട്ടിൽ മരിച്ച നിലയിൽ, ആത്മഹത്യയാണെന്ന് നിഗമനം
March 21 | 11:38 AM
കൊച്ചി: എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ ഇവര് വടുതലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വിളപ്പിൽശാല കാരോട് കനക വിഹാറിൽ ശ്രീകുമാരി, മകൾ അശ്വതി എസ് നായർ, കാർണിവൻ (14) കീർത്തവൻ (4) രണ്ട് വയസുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് ഇവര് വടുതലയിൽ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത്. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയ്ക്കായാണ് ഇവര് എറണാകുളത്ത് എത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.