സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത
February 4 | 09:50 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സാധാരണ മഴയ്ക്കോ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം.