തിങ്കളാഴ്ച മുതല്‍ സ്വിഗി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്
November 13 | 11:34 AM
കൊച്ചി: തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വിഗി തൊഴിലാളികൾ. കൊച്ചിയിലെ ജീവനക്കാരാണ് അനിശ്ചിതകാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ആനുകൂല്യങ്ങൾ നൽകാതെ സ്വിഗി കമ്പനി തങ്ങളെ വഞ്ചിക്കുന്നുവെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണത്തോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.