കണ്ണൂർ തളിപ്പറമ്പിൽ ശ്യാമളക്കെതിരെ ടി കെ ഗോവിന്ദൻ മാത്സരിച്ചേക്കും
March 16 | 04:36 PM
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ സിപിഎം വിമതൻ. മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ട് വിമതനായി മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. നിലവിൽ ഹാൻഡ്വീവ് ചെയർമാനാണ് ഗോവിന്ദൻ. പി.കെ. ശ്യാമളയാണ് തളിപ്പറമ്പിൽ സ്ഥാനാർഥി. നേരത്തെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരേ കമ്മിറ്റിയിൽ എതിർപ്പ് അറിയിച്ച ഗോവിന്ദൻ, ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. അതേസമയം തളിപ്പറമ്പിൽ കഴിഞ്ഞ തവണ മത്സരിച്ച വി.പി അബ്ദുൾ റഷീദിനെ ആദ്യം തീരുമാനിച്ചെങ്കിലും പുതിയ സാഹചര്യത്തിൽ ടി.കെ ഗോവിന്ദൻ മത്സരിച്ചാൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്താതെ അദ്ദേഹത്തെ പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്.