മധുരയിൽ പടക്കശാലയ്ക്ക് തീപിടിച്ച് 5 മരണം
November 10 | 04:26 PM
മധുര: മധുരയിൽ പടക്കശാലയ്ക്ക് തീപിടിച്ച് അഞ്ചു പേർ മരിച്ചു. തിരുമംഗലം അഴകുചിറയിലാണ് സംഭവം. പത്തുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തില്‍ പടക്കനിര്‍മ്മാണശാല പൂര്‍ണമായി കത്തിനശിച്ചു. തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് പടക്കശാലയ്ക്ക് തീപിടിച്ചതെന്നാണ് വിവരം.