യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് യുഡിഎഫ് നേതാവ് ഇര്‍ഷാദ് ചക്കാലശ്ശേരി
March 25 | 06:18 PM
ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് യുഡിഎഫ് നേതാവ് ഇര്‍ഷാദ് ചക്കാലശ്ശേരി. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും തന്റെ പ്രസ്താവനയെ അത്തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഇര്‍ഷാദ് ചക്കാലശ്ശേരി വ്യക്തമാക്കി. തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഇര്‍ഷാദ് വ്യക്തമാക്കി. ഇതിനിടെ, യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സ്ത്രീ വിരുദ്ധവും അപമാനകരവുമായ പരാമർശമാണെന്നും രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ തെറ്റിദ്ധാരണയാണെന്നും മുഖ്യമന്ത്രി കുറിച്ചു.