ഷാരോണ്‍ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മ റിമാന്‍ഡില്‍
November 10 | 05:54 PM
തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാലാണ് കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തത്. ഗ്രീഷ്മയുടെ ശബ്ദസാമ്പിളുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അതേസമയം ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥരെ ഇന്ന് സ്ഥലംമാറ്റി. പരാതികളിലെ അന്വേഷണങ്ങളില്‍ വീഴ്ച ആരോപണമുണ്ടായതിന് പിന്നാലെ തലസ്ഥാനത്തെ മ്യൂസിയം, പാറശാല പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരെയാണ് സ്ഥലമാറ്റിയത്.