മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചനിലയിൽ, സഹപ്രവർത്തകൻ പിടിയിൽ
March 27 | 04:02 PM
ഷാർജ: മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചനിലയിൽ. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി ചാലപ്പടിക്കൽ നിഷാദ് (38) ആണ് മരിച്ചത്. നസിറിയ സുലേഖ ആശുപത്രിക്കുസമീപത്തെ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു. സംഭവത്തിൽ കഫ്റ്റീരിയയിലെ നിഷാദിന്റെ സഹപ്രവർത്തകനായ താമരശ്ശേരി കരുവംപൊയിൽ സ്വദേശിയായ ഷെമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ് നിഷാദ് ഉറങ്ങുന്നതിനിടെയാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നു. രണ്ടു പേരും ഒരേ മുറിയിലാണ് താമസിച്ചിരുന്നത്.